Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defence Secretary

യു​എ​സ് സൈ​നി​ക ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി: ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ റാ​ൻ​ഡി ജോ​ർ​ജി​നെ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പു​റ​ത്താ​ക്കി

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം തു​ട​രു​ന്ന​തി​നി​ട​യി​ൽ അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ വ​കു​പ്പി​ൽ നി​ർ​ണാ​യ​ക അ​ഴി​ച്ചു​പ​ണി. യു​എ​സ് ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ റാ​ൻ​ഡി ജോ​ർ​ജി​നെ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്ത് പ​ദ​വി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം അ​ഞ്ചാം വാ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സൈ​നി​ക ത​ല​പ്പ​ത്തെ ഈ ​മാ​റ്റം. ആ​യി​ര​ക്ക​ണ​ക്കി​ന് അ​മേ​രി​ക്ക​ൻ സൈ​നി​ക​രെ പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക് വി​ന്യ​സി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണി​ത്. യു​ദ്ധ​സ​മ​യ​ത്ത് ഒ​രു ജ​ന​റ​ലി​നെ പു​റ​ത്താ​ക്കു​ന്ന​ത് അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ൽ അ​ത്യ​പൂ​ർ​വ്വ​മാ​ണ്. പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഹെ​ഗ്സെ​ത്തും ക​ര​സേ​നാ നേ​തൃ​ത്വ​വും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളാ​ണ് ഈ ​നീ​ക്ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ജ​ന​റ​ൽ റാ​ൻ​ഡി ജോ​ർ​ജി​നോ​ട് ഉ​ട​ൻ ത​ന്നെ വി​ര​മി​ക്കാ​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക കാ​ലാ​വ​ധി തീ​രാ​ൻ ഒ​രു വ​ർ​ഷ​ത്തി​ല​ധി​കം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് ഈ ​ന​ട​പ​ടി. 2023 ഓ​ഗ​സ്റ്റ് മു​ത​ൽ അ​ദ്ദേ​ഹം ഈ ​പ​ദ​വി​യി​ലു​ണ്ട് പു​റ​ത്താ​ക്ക​ലി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം പെ​ന്‍റ​ഗ​ൺ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ങ്കി​ലും, ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ പു​തി​യൊ​രു നേ​തൃ​ത്വം വേ​ണ​മെ​ന്ന പീ​റ്റ് ഹെ​ഗ്സെ​ത്തി​ന്‍റെ താ​ത്പ​ര്യ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

ജ​ന​റ​ൽ റാ​ൻ​ഡി ജോ​ർ​ജി​നൊ​പ്പം മ​റ്റു ര​ണ്ട് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും (ജ​ന​റ​ൽ ഡേ​വി​ഡ് ഹോ​ഡ്‌​നെ, മേ​ജ​ർ ജ​ന​റ​ൽ വി​ല്യം ഗ്രീ​ൻ) സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യി​ട്ടു​ണ്ട്. പീ​റ്റ് ഹെ​ഗ്സെ​ത്ത് ചു​മ​ത​ല​യേ​റ്റ ശേ​ഷം പ​ത്തി​ല​ധി​കം മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഇ​തു​വ​രെ പു​റ​ത്താ​ക്കി​യ​ത്. പീ​റ്റ് ഹെ​ഗ്സെ​ത്തി​ന്‍റെ മു​ൻ സൈ​നി​ക സ​ഹാ​യി​യാ​യ ജ​ന​റ​ൽ ക്രി​സ്റ്റ​ഫ​ർ ലാ​നീ​വ് ക​ര​സേ​നാ മേ​ധാ​വി​യു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല വ​ഹി​ക്കും.

 

Latest News

Corehub Up